ഇന്ത്യയെ മൊത്തം വിഡ്ഢികളാക്കുന്ന രണ്ട് ഗുജറാത്തി കള്ളന്മാര്‍; മോദിയെയും അമിത്ഷായെയും ഭൂലോക കള്ളന്മാരെന്ന് വിമര്‍ശിച്ച ബി.ജെ.പി നേതാവിനെ പാര്‍ട്ടി പുറത്താക്കി

രണ്ട് ഗുജറാത്തി കള്ളന്മാര്‍ ഇന്ത്യയെ മൊത്തം വിഡ്ഢികളാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച നേതാവിനെ ബിജെപി പുറത്താക്കി. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലെ ബിജെപി വക്താവും ഉയര്‍ന്ന നേതാവുമായ ഐപി സിങ്ങിനെയാണ് ദേശീയ നേതൃത്വത്തെ കള്ളന്മാരോട് ഉപമിച്ചതിന് പുറത്താക്കിയത്.

ബിജെപി തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രിയെയാണോ അതോ പരസ്യ മന്ത്രിയെയാണോ എന്നും പരസ്യ വിമര്‍ശനം നടത്തിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശ പ്രകാരം വിപി സിങ്ങിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സംഘടന വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

Read more

അതേസമയം, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പുകഴ്ത്തുകയും തന്റെ വീട് എസ്പിയുടെ തിരഞ്ഞെടപ്പ് പ്രചാരണത്തിനുള്ള ഓഫീസാക്കുവാനും അദ്ദേഹം അനുമതി നല്‍കി. നാം തിരഞ്ഞെടുത്തത് പ്രധാനമന്ത്രിയെയാണോ അതോ പരസ്യ മന്ത്രിയെയാണോ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ടി ഷര്‍ട്ട് വില്‍ക്കുവാനും ചായക്കപ്പ് വില്‍ക്കാനുമാണോ? ഐപി സിങ്ങ് ചോദിച്ചു. ബിജെപി ഇപ്പോള്‍ മിസ്ഡ് കോള്‍ പാര്‍ട്ടിയായി അധപതിച്ചുവെന്നും സിങ്ങ് കൂട്ടിച്ചേര്‍ത്തു.