ഹിമാചൽ പ്രദേശിലെ ചമ്പയിൽ ഭൂചലനം

 

ഹിമാചൽ പ്രദേശ്-ജമ്മു കശ്മീർ അതിർത്തിയിലെ ചമ്പ മേഖലയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് തീവ്രത കുറഞ്ഞ രണ്ട് ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌.സി‌.എസ്) അറിയിച്ചു.

5.0 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം ഉച്ചയ്ക്ക് 12.10 ഓടെയാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാമത്തേത്, 2.7 തീവ്രതയോടെ, ഉച്ചയ്ക്ക് 12.57 ന് സംഭവിച്ചു, എൻ‌.സി‌.എസ് പറഞ്ഞു.

രണ്ട് ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം 5 കിലോമീറ്റർ താഴ്ചയിലാണ്.