ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല, അവർ നിലനിൽക്കുന്നത് നമ്മുടെ കാരുണ്യത്തിൽ; കുട്ടി അമ്മയെ തിരയുന്നപോലെ വോട്ടർമാർ ഡിഎംകെയെ വീണ്ടും തിരയും: എം. കെ. സ്റ്റാലിൻ

ടിവികെ സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കില്ലെന്ന് മുൻമുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിൻ. ഡിഎംകെയുടെ കാരുണ്യത്തിലാണ് അവർ മുന്നോട്ടുപോവുന്നതെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. രാഷ്ട്രീയ ബോധ്യത്തേക്കാൾ ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള ആവേശം കൊണ്ടാണ് വോട്ടർമാർ വിജയിയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ തരംഗമല്ല. മറിച്ച് ഒരു ‘സിനിമാ സുനാമി’യാണെന്നും സ്റ്റാലിൻ പറഞ്ഞു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്താണ് സ്റ്റാലിൻ്റെ പ്രതികരണം. തങ്ങളുടെ പ്രിയപ്പെട്ട നടൻ ഒരു പാർട്ടി ആരംഭിച്ചതുകൊണ്ട് ആളുകൾ ആവേശത്തോടെ വോട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ കളിപ്പാട്ടത്തോടുള്ള താൽപര്യം അവർക്ക് നഷ്ടപ്പെടും. ഒരു കുട്ടി അമ്മയെ തിരയുന്ന പോലെ വോട്ടർമാർ ഒടുവിൽ ഡിഎംകെയെ വീണ്ടും തിരയുമെന്ന് സ്റ്റാലിൻ പറഞ്ഞു.

ടിവികെയ്ക്ക് സ്വന്തമായി 118 സീറ്റുകളുടെ ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞില്ല. നമ്മുടെ കാരുണ്യം കൊണ്ടാണ് സർക്കാർ നിലനിൽക്കുന്നത്. അത് എപ്പോൾ വേണമെങ്കിലും ഏത് ദിവസം വേണമെങ്കിലും വീഴാമെന്നും സ്റ്റാലിൻ പറഞ്ഞു. എഐഎഡിഎംകെയെ പിളർത്താൻ ശ്രമങ്ങൾ നടന്നെങ്കിലും പരാജയപ്പെട്ടു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം അസ്ഥിരമായി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Latest Stories

'ബംഗാളിൽ രാഹുൽഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം'; പി രാജീവ്

ബലിപെരുന്നാൾ; കേരളത്തില്‍ മെയ് 28-നും അവധി പ്രഖ്യാപിച്ചു

'സ്ത്രീകളുടെ ശരീരം ജനസംഖ്യ വർധനവിനുള്ള ഉപകരണമല്ല'; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

'എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പ്, ടിനി ടോമിനെതിരായ അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം'; ലക്ഷ്മിപ്രിയ

ബക്രീദ് ആഘോഷങ്ങളിൽ പങ്കുചേരണം, അവധി മദ്യശാലകൾക്കും വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ബെവ്കോ എംപ്ലോയീസ് സംഘ്

കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി; തമിഴ്നാട്ടിലെ ജനങ്ങൾ അവരെ പാഠം പഠിപ്പിക്കും : ഉദയനിധി സ്റ്റാലിൻ

'സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി, കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം'; മുഖ്യമന്ത്രി

കാഫിർ സ്ക്രീൻഷോട്ട് വിവാദം; പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കാൻ സർക്കാർ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: അഞ്ച് പൊലീസുകാരെയും ഉടൻ സസ്‌പെൻഡ് ചെയ്യും

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍; ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെതുടർന്നെന്ന് യുവതിയുടെ കുടുംബം