ഹരിയാനയിൽ ട്രംപ് ഓർഗനൈസേഷന്റെ സഹകരണത്തോടെ പുതിയ ഫ്ലാറ്റ് വരുന്നു

ഹരിയാനയിലെ ഗുരുഗ്രാമില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണല്‍ഡ് ട്രംപിന്റെ ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച 258 ഫ്ളാറ്റോടു കൂടിയ ട്രംപ് ടവേഴ്‌സ് ലോഞ്ച് ചെയ്തു. യുഎസ് ആസ്ഥാനമായ ട്രംപ് ഓര്‍ഗനൈസേഷനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എം3എം ഇന്ത്യയും ചേര്‍ന്നാണ് ഫ്‌ളാറ്റ് നിര്‍മിച്ചത്.

ശരാശരി അഞ്ച് കോടി മുതല്‍ പത്ത് കോടി രൂപയായിരിക്കും ഒരു അപ്പാര്‍ട്ട്മെന്റിന്റെ വില. പ്രോജക്റ്റിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്സും ഒരുക്കും. 3500 മുതല്‍ 4500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഫ്‌ളാറ്റ് പണി കഴിപ്പിക്കുന്നത്. ഗുരുഗ്രാമിലും സമീപ പ്രദേശങ്ങളിലുമായി 2200 ഏക്കര്‍ ഭൂമിയാണ് എം3എം ഇന്ത്യയ്ക്കുള്ളത്. ഇതില്‍ 185 ഏക്കര്‍ സ്ഥലം 1211 കോടി രൂപ കൊടുത്ത് സഹാറ ഗ്രൂപ്പില്‍നിന്ന് വാങ്ങിയതാണ്.

ഗുരുഗ്രാമിലെയും കൊല്‍ക്കത്തയിലെയും പ്രോജക്ട് പൂര്‍ത്തിയാക്കുന്നതോടെ നാല് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളാണ് ട്രംപ് ഓര്‍ഗനൈസേഷന് ഇന്ത്യയിലുണ്ടാകുക. കൊല്‍ക്കത്തയിലെ ട്രംപ് ടവേഴ്സില്‍ 120 ഫ്ലാറ്റുകളാണ് പണി കഴിപ്പിക്കുന്നത്.