തലയണ കൊണ്ട് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു; ശാരീരികമായി മര്‍ദ്ദിച്ചു, മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യക്ക് പിന്നില്‍ ഭര്‍തൃപീഡനം

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭര്‍തൃ പീഡനമെന്ന് എഫ്‌ഐആര്‍. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകയായ ശ്രുതിയെ ബംഗളൂരുവിലെ അപ്പാര്‍ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ഭര്‍തൃ പീഡനമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

ഭര്‍ത്താവ് അനീഷ് ശ്രുതിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചിരുന്നു എന്നും എഫ്‌ഐആറില്‍ പറയുന്നു.

കാസര്‍ഗോഡ് സ്വദേശിയായ ശ്രുതി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിറ്റേഴ്‌സില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബെംഗ്ലുരു വൈറ്റ് ഫീല്‍ഡിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്.

നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ചുവര്‍ഷം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം. വിദ്യാനഗര്‍ ചാല റോഡില്‍ താമസിക്കുന്ന മുന്‍ അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ നാരായണന്‍ പേരിയയുടെയും മുന്‍ അധ്യാപിക സത്യഭാമയുടെയും മകളാണ്