ലൈംഗിക പീഡനക്കേസിന്റെ വിചാരണകളെല്ലാം അടച്ചിട്ട കോടതി മുറിയില്‍ ആയിരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശം

 

 

ലൈംഗിക പീഡന കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയില്‍ (ഇന്‍-ക്യാമറ) മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 327 പ്രകാരമുള്ള ബലാത്സംഗക്കേസിന്റെ കാര്യത്തില്‍ മാത്രമുണ്ടായിരുന്ന നിബന്ധന എല്ലാ ലൈംഗിക പീഡന കേസുകളിലേക്കും സുപ്രിം കോടതി വ്യാപിപ്പിച്ചു.

വൈസ് ചാന്‍സലര്‍ക്കെതിരെ മഹാരാഷ്ട്രയിലെ ഒരു സ്ഥാപനത്തിലെ യോഗ അധ്യാപിക നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി ഇതു പരിഗണിച്ചത്. വൈസ് ചാന്‍സലര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പീഡനക്കേസുകളിലെ വിചാരണ വേളയില്‍ പരാതിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സുപ്രീം കോടതി വിവിധ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
മഹാരാഷ്ട്രയിലെ പീഡനക്കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് ഡി.വൈ. ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.