തൃശൂർ സ്വദേശി പ്രധാനമന്ത്രിക്ക് കത്തയച്ചു; വിമാനത്താവളത്തിൽ ചായക്കും പലഹാരത്തിനും വിലകുറയും, ചായയുടെ വില 100 നിന്ന് 15 രൂപയാക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിന് പിന്നാലെ വിമാനത്താവളത്തിൽ ചായക്കും പലഹാരത്തിനും വില കുറയും. തൃശൂർ സ്വദേശി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടർന്നാണ് നടപടി.

അഡ്വ.ഷാജി കോടൻകണ്ടത്ത് ആണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 100 രൂപക്ക് മുകളിലുണ്ടായിരുന്ന ചായ 15 രൂപയ്ക്കും കാപ്പി 20 രൂപയ്ക്കും ചെറുപലഹാരങ്ങൾ 15 രൂപയ്ക്കും ഇനി മുതൽ ലഭ്യമാകും.

കഴിഞ്ഞ വർഷം നടത്തിയ ഒരു ഡൽഹി യാത്രയാണ് പൊതു പ്രവർത്തകനായ അഡ്വ. ഷാജി കോടങ്കണ്ടത്തിനെ പ്രധാനമന്ത്രിക്ക് കത്തയക്കാൻ പ്രേരിപ്പിച്ചത്. എല്ലാ വിമാനത്താവളത്തിലും സാധാരണക്കാർക്ക് കൂടി വാങ്ങാൻ കഴിയുന്ന രീതിയിൽ കഫ്റ്റീരിയ വേണമെന്ന് കാട്ടിയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.

ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് തീരുമാനം വലിയ ആശ്വാസമാകും.