പ്രപഞ്ചഘടന മുതല്‍ വ്യോമയാനം വരെയുള്ള ശാസ്ത്രതത്വങ്ങളുടെയെല്ലാം അടിസ്ഥാനം വേദങ്ങളിലാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. അറബികൾ വഴി യൂറോപ്പില്‍ എത്തിയ അവ പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കപ്പെടുകയായിരുന്നു.
മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വേദിക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എസ് സോമനാഥ്. ഞങ്ങളെ പോലയുള്ള എഞ്ചിനീയര്‍മാരും ശാസ്ത്രകാരന്‍മാരും സംസ്‌കൃതം ഇഷ്ടപ്പെടുന്നു . എല്ലാ ഭാഷക്കും റോളുണ്ട്. സംസ്‌കൃതത്തിന്റെ വാക്യഘടന ഒരു കമ്പ്യൂട്ടര്‍ ലാഗ്വേജിന് തുല്യമാണ്.
കംമ്പ്യൂട്ടറുമായി ബന്ധപ്പെട്ടവര്‍ പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെ ഉൾപ്പെടെ ഇഷ്ടഭാഷ സംസ്‌കൃതമാണെന്നും അദ്ദേഹം സര്‍വകലാശാലയിലെ ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.
Read more
ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാന ശാസ്ത്രം എന്നിവയിലുള്ള പല കണ്ടെത്തലുകളും ആദ്യം എഴുതിപ്പെട്ടിട്ടുള്ളത് സംസ്‌കൃതത്തിലാണ്. എന്നാല്‍ ഈ അറിവുകൾ ഇപ്പോഴും പൂര്‍ണമായി പുറത്തു വന്നിട്ടില്ല. ജ്യോതിശാസ്ത്ര ത്തെക്കുറിച്ചുള്ള എട്ടാം നൂറ്റാണ്ടിലെ വിവരങ്ങള്‍ ഉൾക്കൊള്ളുന്ന സൂര്യസിദ്ധാന്തം ഒരു ശാസ്തജ്ഞനെന്ന നിലയിൽ തന്നെ ഒരുപാട് ആകര്‍ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.