കാറാന്‍ മാത്രമല്ല അസ്സലായി പാടാനും കഴിയും; കഴുതയുടെ മനോഹരമായ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ- വീഡിയോ

Gambinos Ad
ript>

കഴുതയെ പോലെ കാറാതെട എന്ന് പറയുന്നത് നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. കഴുത ബുദ്ധിയില്ലാത്ത ജീവിയാണന്നും അതിന്റെ ശബ്ദം പരമ ബോറാണ് എന്നൊക്കെയാണ് പൊതുവെ പറയാറ്. യജമാനന്‍ പറയുന്നതനുസരിച്ച് അടിമപ്പണി ചെയ്യുന്ന മൃഗം എന്ന പരിഗണന മാത്രമെ കഴുതയ്ക്ക് എല്ലാവരും കല്‍പ്പിച്ചുകൊടുത്തിട്ടുള്ളു. എന്നാല്‍ കഴുതയെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളൊക്കെ മാറ്റിയിരിക്കുകയാണ് എമിലി എന്ന പെണ്‍ കഴുത. എമിലി നല്ല അസ്സലായി പാടും. എപ്പോള്‍ മൂട് തോന്നിയാലും എമിലി പാടും. ഈ കഴുതയുടെ മനോഹരമായ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും എമിലി പാട്ട് പാടുന്ന വീഡിയോ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Gambinos Ad

പൂണെയിലെ എന്‍ജിയോയായ റെസ്‌ക്യൂ (RESQ) എന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകരാണ് എമിലി എന്ന പെണ്‍കഴുതയെ സംരക്ഷിക്കുന്നത്. പ്രസവത്തെ തുടര്‍ന്ന് അവശനിലയില്‍ തെരുവില്‍ കിടന്ന കഴുതയെ സംഘടന പ്രവര്‍ത്തകര്‍ റെസ്‌ക്യൂ(RESQ)വിലെത്തിക്കുകയായിരുന്നു. പ്രസവത്തില്‍ ഇതിന്റെ കുഞ്ഞ് ചത്ത്‌പോയിരുന്നു. എമിലിക്ക് വേണ്ട ചികിത്സകള്‍ എല്ലാം സംഘാടന പ്രവര്‍ത്തകര്‍ നല്‍കി ആരോഗ്യ നില മെച്ചപ്പെടുത്തി.

ശാരീരിക അസ്വസ്ഥകള്‍ എമിലിയെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ആള്‍ക്കാരോ, മറ്റ് മൃഗങ്ങളോ അടുത്തേക്ക് വരുന്നത് എമിലിയ്ക്ക് ഇഷ്ടമല്ലായിരുന്നു. മാനസികമായും എമിലി വളരെ തളര്‍ന്നിരുന്നതായി സംഘടനാ പ്രവര്‍ത്തകയായ ടീന മോഹന്‍ദാസ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എമിലി മറ്റ് കഴുതകള്‍ക്കൊപ്പം വളരെ സന്തോഷവതിയായി കഴിയുകയാണെന്നും സന്തോഷവും സ്‌നേഹവും പ്രകടിപ്പിക്കാനാണ് എമിലി പാട്ടുപാടുന്നതെന്നും ഇവര്‍ പറഞ്ഞു. എമിലിയുടെ പാട്ടില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് സംഘാടകരും പാട്ട് കോള്‍ക്കുന്ന പതിനായിരകണക്കിന് പേരും.