33 ശതമാനം സ്ത്രീ പ്രതാനിധ്യം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടപ്പാക്കിയത് തൃണമൂലിലും ബി.ജെ.ഡിയിലും മാത്രം

ദീര്‍ഘകാലമായി പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന് ആവശ്യം ഉയര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ഇരട്ടത്താപ്പ് പുറത്ത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇതിനുസരിച്ച് ഒരു നടപടിയും സ്വീകരിക്കാതെയാണ് ഈ വാഗ്ദാന പെരുമഴ പാര്‍ട്ടികള്‍ തന്നു കൊണ്ടിരിക്കുന്നതെന്ന് വ്യക്തം.

നിലവില്‍ ഏറ്റവുമധികം വനിതാ സ്ത്രീകള്‍ ജനവിധി തേടുന്നത് കോണ്‍ഗ്രസിന് വേണ്ടി. പാര്‍ട്ടി മത്സരിക്കുന്ന 344 സീറ്റുകളില്‍ ജനവിധി തേടുന്ന 47 പേര്‍ വനിതകളാണ്. ഇത് 13.7 ശതമാനമാണ്. പക്ഷേ പാര്‍ട്ടിയുടെ പ്രകടനപത്രിക പാര്‍ലമെന്റിലെ 33 ശതമാനം സ്ത്രീസംവരണം നിയമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി. 374 സ്ഥാനാര്‍ഥികളില്‍ 45 വനിതകളെയാണ് മത്സരിപ്പിക്കുന്നത്. 12 ശതമാനമാണ് പാര്‍ട്ടിയുടെ സ്ത്രീ പ്രതാനിധ്യം. 40.5 ശതമാനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം. തൃണമൂലിന്റെ 42 സ്ഥാനാര്‍ഥികളില്‍ 17 പേരാണ് വനിതകള്‍.

19 സ്ഥാനാര്‍ഥികളിലാണ് ബിജു ജനതാദളിനായി മത്സരിക്കുന്നത്. ഇതില്‍ ഏഴു സ്ത്രീകളുണ്ട്. പക്ഷേ സിപിഎം പ്രഖ്യാപിച്ച 41 സ്ഥാനാര്‍ത്ഥികളില്‍ നാലു പേര്‍ വനിതകളാണ്. 11 ശതമാനമാണ് നിലവിലെ ലോക്‌സഭയിലെ വനിതാ പ്രതാനിധ്യം.