സര്‍വത്ര ആധാര്‍; രാത്രിയിലെ കൊടും തണുപ്പില്‍ അഭയകേന്ദ്രത്തിലും ഇടം കിട്ടാതെ പാവങ്ങള്‍

സര്‍ക്കാര്‍ എല്ലായിടത്തും ആധാര്‍ നിര്‍ബന്ധമാക്കിയതോടെ കഷ്ടപ്പെടുകയാണ് സാധാരണക്കാര്‍. ഉത്തരേന്ത്യയില്‍ അതിശൈത്യമാണ് ഇപ്പോള്‍. അസഹീനയമായ തണുപ്പില്‍ നിന്നും രാത്രി രക്ഷപ്പെടാനായി നഗരങ്ങളിലെത്തുന്നവര്‍ ആശ്രയിക്കുന്നത് അഭയകേന്ദ്രങ്ങളെയാണ്.

യുപിയില്‍ ഇപ്പോള്‍ അഭയകേന്ദ്രത്തിലും ആധാര്‍ നിര്‍ബന്ധമാക്കിയെന്നാണ് പുതിയ വിവരം. ഇതോടെ അഭയകേന്ദ്രത്തിലും ഇടംകിട്ടാതെ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയുള്ള അഭയകേന്ദ്രങ്ങളാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്.

Read more

കടുത്ത തണുപ്പ് സഹിച്ച് പലരും ഇതോടെ രാത്രിയില്‍ തെരുവിലാണ് ഉറങ്ങുന്നത്. അഭയകേന്ദ്രങ്ങള്‍ പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയില്ലെന്നു അഭയകേന്ദ്രത്തിന്റെ ഉടമസ്ഥന്‍ പറയുന്നു. സംശയം തോന്നു വ്യക്തികളോട് മാത്രമാണ് ആധാര്‍ കാര്‍ഡ് ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.