ആധാര്‍ കാര്‍ഡ് ഉടമകളെ തിരിച്ചറിയാന്‍ പുതിയ സംവിധാനം കൂട്ടിച്ചേര്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍

ആധാര്‍ കാര്‍ഡ് ഉടമകളെ തിരിച്ചറിയാന്‍ പുതിയ സംവിധാനം കൂട്ടിച്ചേര്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ ഉടമകളുടെ മുഖം തിരിച്ചറിയുന്നതിനു വേണ്ടിയുള്ള സംവിധാനമാണ് ആധാര്‍ അതോറിറ്റി കൂട്ടിച്ചേര്‍ക്കുന്നത്. നേരെത്ത തന്നെ ഐറിസും വിരലയടയാളവും ആധാര്‍ വിവരങ്ങളുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ഇതിനു പുറമെ മുഖം തിരിച്ചറിയുന്ന സംവിധാനം കൂടി നടപ്പാക്കാനാണ് നീക്കം.

യു.ഐ.ഡി.എ.ഐ ഈ സംവിധാനം ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാനാണ് ആലോചിക്കുന്നത്. വിവരം സാമൂഹ്യ മാധ്യമത്തിലൂടെ യു.ഐ.ഡി.എ.ഐ സി.ഇ.ഒയാണ് അറിയിച്ചത്. ഇതു വഴി ആധാറിനു കൂടുതല്‍ സുരക്ഷ നല്‍കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഈ സംവിധാനം എല്ലാവര്‍ക്കും നിര്‍ബന്ധമാക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആളുകളെ മറ്റു ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പ്രയാസമുള്ള സാഹചര്യത്തിലാണ് നടപടി. ആധാര്‍ വെരിഫിക്കേഷന്‍ വിരലടയാളം ഉപയോഗിച്ച് നടത്തുന്നത് പ്രയാസമുള്ളവര്‍ക്കു വേണ്ടിയാണ് പുതിയ സംവിധാനമെന്നാണ് വിവരം.