രണ്ട് കോടി തൊഴിലിന് അവസരം നല്‍കാത്ത, 15 ലക്ഷം നല്‍കാന്‍ സമ്മതിക്കാത്ത നെഹ്‌റുവിനെ കണ്ടുപിടിക്കുന്നവര്‍ക്ക് മോദിയുടെ ‘തകര്‍പ്പന്‍ സമ്മാനം’; മോദി സര്‍ക്കാരിന് വീണ്ടും ടെലിഗ്രാഫിന്റെ ഉഗ്രന്‍ പഞ്ച്

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സ്തുതിപാഠകരായ മാറിയ ദേശീയ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്ത നിലപാട് സ്വീകരിച്ച് രാജാവ് നഗ്നനാണെന്ന് തുറന്നടിച്ച് ജനപ്രീതിയാര്‍ജ്ജിച്ച ടെലിഗ്രാഫ് കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കുന്നത് അവസാനിപ്പിക്കുന്നില്ല. ‘ആന്റി’നാഷണല്‍, ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ തുടങ്ങി പഞ്ച് തലക്കെട്ടുകള്‍ എഴുതി സോഷ്യല്‍ മീഡിയയിലടക്കം വമ്പന്‍ കയ്യടി നേടി ടെലിഗ്രാഫ് ഇന്ത്യയുടെ തിരിച്ചടിക്ക് കാരണമെന്ന് മോദി സര്‍ക്കാര്‍ രായ്ക്കുരാമാനം പറയുന്ന നെഹ്‌റുവിനെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം എന്ന തലക്കെട്ടോടെയാണ് പത്രം അടിച്ചിറക്കിയത്.

ലൂക്കൗട്ട് നോട്ടീസ് മാതൃകയില്‍ നെഹ്‌റുവിന്റെ ചിത്രമടക്കം കൊടുത്താണ് ടെലിഗ്രാഫ് മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും മറ്റും നല്‍കാന്‍ സാധിക്കാത്തതിനടക്കം മോദിയും കൂട്ടരും കുറ്റം കണ്ടെത്തുന്നത് നെഹ്‌റുവിനെയാണ്. നെഹ്‌റുവാണ് രാജ്യത്തിന്റെ പുരോഗതിക്ക് എതിരു നില്‍ക്കുന്നത്. നെഹ്‌റുവിനെ കണ്ടുപിടിക്കുന്നവര്‍ക്ക് മോദി എഴുതിയ എക്‌സാം വാരിയറിന്റെ ഒരു കോപ്പി സമ്മാനം എന്ന ലുക്ക് ഔട്ട് നോട്ടീസുമായാണ് ഇന്ന് ടെലിഗ്രാഫ് പത്രം ഒന്നാം പേജ് പ്രസിദ്ധീകരിച്ചത്.

Have you seen this man? He is wanted for crimes against Bharat Mata, including the theft of the Rafale papers.READ…

Posted by The Telegraph on Thursday, 14 March 2019

അധികാരത്തിലേറിയത് മുതല്‍ നരേന്ദ്ര മോദി ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളും സര്‍ക്കാരിന്റെ പരാജയങ്ങളും തുറന്നു കാണിക്കുന്ന ടെലിഗ്രാഫ് സര്‍ക്കാരിനെ കണക്കറ്റ് പരിഹസിക്കുന്ന രീതിയിലാണ് വാര്‍ത്തയും നല്‍കിയിരിക്കുന്നത്.

അച്ഛേ ദിന്‍ പൂര്‍ത്തീകരിക്കാന്‍ മോദിയെ അനുവദിക്കാത്ത, ഇന്ത്യയില്‍ രണ്ട് കോടി തൊഴിലിന് അവസരം നല്‍കാത്ത, പതിനഞ്ച് ലക്ഷം അക്കൗണ്ടിലെത്തിക്കാന്‍ തടസം നില്‍ക്കുന്ന, മസൂദ് അസറിനെ വെറുതെ വിട്ട, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം നടത്താന്‍ സമ്മതിക്കാത്ത നെഹ്‌റുവിനെ കണ്ടെത്തി പൊലീസിനെ അറിയിക്കുന്നവര്‍ക്കാണ് മോദിയുടെ എക്‌സാം വിന്നര്‍ സമ്മാനമായി നല്‍കുകയെന്നും ടെലിഗ്രാഫ് കേന്ദ്രത്തിനെ വിമര്‍ശിക്കുന്നു.