തെലങ്കാന ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതി കേൾക്കും

തെലങ്കാനയിൽ കഴിഞ്ഞയാഴ്ച 26 കാരിയായ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 20 നും 26 നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാരെ വിചാരണ ചെയ്യാൻ തെലങ്കാന ഹൈക്കോടതി അതിവേഗ കോടതിക്ക് അംഗീകാരം നൽകി. ഡോക്ടറുടെ ക്രൂരമായ കൊലപാതകം സംസ്ഥാനത്ത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

“ഇത്തരത്തിലുള്ള ആളുകളെ (പ്രതികളെ) പരസ്യമായി പുറത്തുകൊണ്ടുവന്ന് കൊലപ്പെടുത്തണം” എന്ന് തിങ്കളാഴ്ച സമാജ്‌വാദി പാർട്ടി എം.പി ജയാ ബച്ചൻ പാർലമെന്റിൽ വികാരഭരിതയായി ആവശ്യപ്പെട്ടിരുന്നു. “കുറ്റവാളികളെ എത്രയും വേഗം ശിക്ഷിക്കണം. നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ അവ നടപ്പാക്കപ്പെടുന്നില്ല നിർഭയയുടെ കേസ് ഉദാഹരണം, കുറ്റവാളികളെ മരണം വരെ തൂക്കിക്കൊല്ലണം,” യുവതിയുടെ പിതാവിനെ ഉദ്ധരിച്ചു വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ട്രക്ക് ഡ്രൈവർമാരായും സഹായികളായും ജോലി ചെയ്തിരുന്ന മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്തകുന്ത ചെന്നകസാവുലു എന്നിവരാണ് പ്രതികൾ.