അവര്‍ നോ പറഞ്ഞു കഴിഞ്ഞു, പതിനാറ് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടത്: പ്രശാന്ത് കിഷോര്‍

പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെ അഭിനന്ദിച്ച് ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍. മൂന്നു മുഖ്യമന്ത്രിമാര്‍ (പഞ്ചാബ്, കേരളം, ബംഗാള്‍) പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നോ പറഞ്ഞു കഴിഞ്ഞു. മറ്റുള്ളവര്‍ക്കു നിലപാട് വ്യക്തമാക്കാനുള്ള സമയമാണിത്.”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

“പാര്‍ലമെന്റില്‍ ഭൂരിപക്ഷം വിജയിച്ചു. ഇനി ജുഡിഷ്യറിക്കും അപ്പുറം ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ്. അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഭരണഘടനാ വിരുദ്ധമായ ബില്ലാണിതെന്നും അതിനാല്‍ തന്നെ കേരളത്തില്‍ ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.