തമിഴ്‌നാട്ടിൽ 137 സീറ്റുകളിൽ ലീഡ് ചെയ്ത് ഡി.എം.കെ; 95ൽ എ.ഐ.എ.ഡി.എം.കെ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 137 സീറ്റുകളിൽ ലീഡ് ചെയ്ത് ഡിഎംകെ കേവല ഭൂരിപക്ഷം മറികടന്നു. അതേസമയം എ.ഐ.എ.ഡി.എം.കെ 95 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം, ഓൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേറ്റ കഴകം, അമ്മ മക്കൾ മുന്നേറ്റ കഴകം, മക്കൾ നീതി മയ്യം എന്നീ പാർട്ടികളാണ് പ്രധാനമായും മത്സരിച്ചത്.

2021 ഏപ്രിൽ 6 നാണ് തമിഴ്‌നാട്ടിലെ 234 നിയമസഭാ സീറ്റുകളിൽ പോളിംഗ് നടന്നത്. 72.78% പോളിംഗ് രേഖപ്പെടുത്തി.