വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യ; നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ തമിഴ്‌നാട്.

മെഡിക്കല്‍ പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രമേയം പാസ്സാക്കും.

ഇന്നലെ സേലത്ത് പത്തൊന്‍പതുകാരനായ വിദ്യാര്‍ത്ഥി പരീക്ഷയ്ക്കു മുമ്പ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് നേരത്തേ പരിഗണനയിലുള്ള ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ തീരുമാനമെടുത്തത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെങ്കിലും പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് കരുതുന്നു. മുമ്പ് രണ്ടുവട്ടം ശ്രമിച്ച് പരാജയപ്പെട്ട വിദ്യാര്‍ത്ഥിക്ക് മാതാപിതാക്കളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു,

2017-ല്‍ നീറ്റ് പരീക്ഷ തുടങ്ങിയതിനു ശേഷം ഒരു ഡസനോളം വിദ്യാര്‍ത്ഥികളാണ് കടുത്ത മാനസികസമ്മര്‍ദ്ദവും നിരാശയും മൂലം ആത്മഹത്യ ചെയ്തിട്ടുള്ളത്. നീറ്റ് പരീക്ഷ പുനക്രമീകരിക്കുന്നതു സംബന്ധിച്ചുള്ള ഒരു പരാതി സുപ്രീംകോടതി നിരാകരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്കു നേരെ യൂണിയന്‍ ഗവണ്‍മെന്റ് കണ്ണടക്കുകയാണെന്ന് രാജീവ് ഗാന്ധി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

നീറ്റ് പരീക്ഷ തമിഴ്‌നാട്ടില്‍ ഒഴിവാക്കുമെന്ന സ്റ്റാലിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചില്ല എന്ന് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി ആരോപിച്ചു.