പൗരത്വ ഭേദഗതി പ്രതിഷേധം; കനയ്യ കുമാറിന് എതിരെ വീണ്ടും ആക്രമണം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ രൂക്ഷമാവുമ്പോള്‍ കനയ്യ കുമാറിനെതിരെ വീണ്ടും അക്രമം. വെള്ളിയാഴ്ച ബിഹാറിലെ ബുക്സറില്‍ നിന്ന് അറയിലേക്കുള്ള യാത്രയ്ക്കിടെയാണ് കനയ്യകുമാറിന് നേരേ കല്ലേറുണ്ടായത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ ബിഹാറില്‍ ഉടനീളം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന കനയ്യക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ എട്ടാമത്തെ അക്രമസംഭവമാണിത്. ജനുവരി 30 മുതല്‍ ‘ജന്‍ ഗണ്‍ മന്‍ യാത്ര’ എന്ന പേരില്‍ സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയ്ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയായിരുന്നു കനയ്യ.

ഫെബ്രുവരി 29-ന് പാട്നയില്‍ റാലിയോടെ പ്രചാരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് വെള്ളിയാഴ്ച വീണ്ടും കനയ്യ കുമാറിനെതിരേ കല്ലേറുണ്ടായത്.