നാലു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിലെ ലീഡ് നില ഇങ്ങിനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയപ്പോള്‍ ലോക്സഭയോടൊപ്പം  നിയമസഭ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

ഒഡീഷയില്‍ അഞ്ചാം തവണയും ബിജു ജനതാ ദള്‍ അധികാരത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയില്‍ എതിരാളികളെ പിന്നിലാക്കി നവീന്‍ പട്‌നായിക് മുന്നേറ്റം തുടരുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ വിജയിച്ച ബിജെപി ഇത്തവണ 29 സീറ്റുകളിലാണ് മുന്നില്‍. ബിജെഡി 99 സീറ്റുകളിലും കോണ്‍ഗ്രസ് 15 സീറ്റുകളിലും. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 16 സീറ്റുകളാണ് ലഭിച്ചത്.

Read more

നിയമസഭാ തിരഞ്ഞെടുപ്പിലെ മേധാവിത്വം ലോക്സഭയില്‍ നിലനിര്‍ത്താന്‍ ഒഡീഷക്ക് ആയില്ല.  അരുണാചലില്‍ 60ല്‍ 17 സീറ്റ് നേടി ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് എവിടെയും ഇല്ലെന്നുള്ളതാണ് പ്രധാനം. മറ്റുള്ളവര്‍ അഞ്ച് സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. ആന്ധ്രയില്‍ 175 സീറ്റില്‍ 144 സീറ്റ് വൈഎസ്ആര്‍സി മുന്നില്‍ നില്‍ക്കുമ്പോള്‍ ബിജെപി പേരിന് ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. ടിഡിപി 29 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. സിക്കിമിലെ 32 സീറ്റില്‍ എസ്ഡിഎഫ് രണ്ട് സീറ്റും മറ്റുള്ളവ ഏഴും സീറ്റിലും ലീഡ് ചെയ്യുന്നു.