നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി; വഴിയാത്രക്കാര്‍ക്ക് പരിക്ക്

ബംഗളൂരുവില്‍ നടപ്പാതയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. എച്ച് .എസ്.ആര്‍ ലേഔട്ട് റോഡില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെയും വഴി യാത്രക്കാരുടെയും നേര്‍ക്കാണ് കാര്‍ ഇടിച്ചു കയറിയത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കാര്‍ ഓടിച്ചിരുന്ന ആള്‍ മദ്യപിച്ചതായി പൊലീസ് പറഞ്ഞു.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ അപകടം നടക്കുന്നതിന്റെ ഒന്‍പതു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിടുണ്ട്.

വീഡിയോ കാണാം: