ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച; ആറു തൊഴിലാളികള്‍ മരിച്ചു

Gambinos Ad

ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ചയുണ്ടായി ആറു തൊഴിലാളികള്‍ മരിച്ചു.അനന്ദപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലാണ്ദുരന്തമുണ്ടായത്. ഫാക്ടറിയിലെ ഒരു യൂണിറ്റില്‍ അറ്റകുറ്റപ്പണികള്‍ക്കു ശേഷം നടന്ന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് എസ്.പി ജി അശോക്കുമാര്‍ പറഞ്ഞു.

Gambinos Ad

ജില്ലാ മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ്‌ചോര്‍ന്നാണ്അത്യാഹിതമുണ്ടായത്. രണ്ടു പേര്‍ സംഭവ സ്ഥലത്തും ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ വെച്ചുമാണ്മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ചിലര്‍ ചികിത്സയിലാണ്.

തദിപത്രിയിലുള്ള സ്റ്റീല്‍ മില്‍ ബ്രസീലിയന്‍ കമ്പനിയായ ഗെര്‍ദാവുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംഭവത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി എന്‍. ചിന്ന രാജപ്പ അതീവ ദഃുഖം രേഖപ്പെടുത്തി.