എന്ത് വില കൊടുത്തും സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയും; അമരീന്ദ്രർ സിം​ഗ്

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ അമരീന്ദ്രൻ സിം​ഗിനെ മാറ്റിയെങ്കിലും പഞ്ചാബ് കോൺ​ഗ്രസിലെ പ്രതിസന്ധി രൂക്ഷമാവുന്നു. 2022 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എന്ത് വില കൊടുത്തും കോൺ​ഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോതി സിം​ഗ് സിദ്ദു മുഖ്യമന്ത്രിയാവുന്നത് തടയുമെന്ന് അമരീന്ദ്രർ സിം​ഗ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ ഏതിർ സ്ഥാനാർത്ഥിയെ നിർത്തുമെന്നും അമരീന്ദ്രർ സിം​ഗ് പറഞ്ഞു. സിദ്ദുവുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതോടെയാണ് തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നിൽക്കെ അമരീന്ദ്രർ സിം​ഗിന് രാജിവെയ്ക്കേണ്ടി വന്നത്. സിദ്ദു അനുയായികളായ എം.എൽ.എമാർ മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞതോടെ ​ഗവർണറെ കണ്ട് രാജി പ്രഖ്യാപിക്കുകയായിരുന്നു.

Read more

സിദ്ദുവിന് പാക് ബന്ധം ഉണ്ടെന്നും സിദ്ദു രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അമരീന്ദർ സിം​ഗ് ആരോപിച്ചിരുന്നു. സിദ്ദു ഒരു ദുരന്തമാണെന്നും അമരീന്ദർ സിംഗ് തുറന്നടിച്ചു.