പത്മശ്രീ നിരസിച്ച് സിദ്ധേശ്വര്‍ സ്വാമി, സന്യാസിയായതിനാല്‍ പുരസ്‌കാരങ്ങളില്‍ താത്പര്യമില്ല

സിദ്ധേശ്വര്‍ സ്വാമി പത്മശ്രീ നിരസിച്ചു. ഇദ്ദേഹം ഇതു ചൂണ്ടികാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സന്യാസിയായതിനാല്‍ പുരസ്‌കാരങ്ങളില്‍ താത്പര്യമില്ലെന്നാണ് കത്തില്‍ പറയുന്നത്.

തന്നെ പത്മശ്രീ പുരസ്‌കാരത്തിന് തിരെഞ്ഞടുത്തതിനു നന്ദി. പക്ഷേ പുരസ്‌കാരം കേന്ദ്രസര്‍ക്കാരിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തികൊണ്ട് നിരസക്കുകയാണ്. എനിക്ക് പുരസ്‌കാരങ്ങളില്‍ താത്പര്യമില്ല.

സ്വാമി സിദ്ധേശ്വര്‍ കര്‍ണാടക സ്വദേശിയായ ആത്മീയ ഗുരുവാണ്. ഭാരതത്തിലെ എല്ലാവരും ബഹുമാനപുരസരം കാണുന്ന പത്മശ്രീ പുരസ്‌കാരത്തെ നിരസിക്കുന്ന തന്റെ തീരുമാനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിദ്ധേശ്വര്‍ സ്വാമി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.