ഐ.എ.എസുകാര്‍ക്ക് രാജ്യത്ത് ക്ഷാമം നേരിടുന്നതായി കേന്ദ്രമന്ത്രി

ഐ.എ.എസ് ഓഫീസർമാരുടെ എണ്ണം രാജ്യത്ത് കുറഞ്ഞതായി കേന്ദ്രം, ഏകദേശം 1500 ഓഫീസർമാരുടെ കുറവുണ്ടെന്നാണ് ലോക്സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വെളിപ്പെടുത്തിയത്.

5,205 ഐ എ എസ് ഓഫീസർമാരാണ് ഈ വർഷം ജനുവരിയിൽ ഡ്യൂട്ടിക്കുണ്ടായിരുന്നത്, പക്ഷേ 6,999 ഉദ്യോ​ഗസ്ഥർ ഉണ്ടാകേണ്ട സ്ഥാനത്താണ് ഇത്രയും കുറവ് ഐ.എ.എസ് ഉദ്യോ​ഗസ്ഥർ ഉള്ളത്.

നിലവിൽ ഐ.എ.എസുകാർക്ക് ക്ഷാമം നേരിടുന്നതിനാൽ സിവിൽ സർവീസ് പരീക്ഷകളിൽ ഉദ്യോ​ഗാർത്ഥികളുടെ ഇന്റ് റേക്ക് സർക്കാർ വർദ്ധിപ്പിച്ച് കൊണ്ടുവരികയാണ് .

1998- ൽ സിവിൽ സർവീസ് പരീക്ഷ 55 ഐ.എ.എസുകാരെ നിയമിച്ചിരുന്നു , എന്നാൽ 2013 എത്തിയപ്പോൾ 180 ആയെന്നും മന്ത്രി വ്യക്തമാക്കി .