വോട്ടിങ് മെഷീന്‍ ഉണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയും; പരിഹസിച്ച് ശിവസേന

Gambinos Ad
ript>

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശിവസേന. വോട്ടിങ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവുമുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയുമെന്ന് പാര്‍ട്ടി മുഖപത്രം സാമ്‌ന വിമര്‍ശിക്കുന്നു.

Gambinos Ad

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് പാലിക്കാന്‍ കഴിഞ്ഞില്ലെന്നും അവിടെ എന്തുകൊണ്ട് താമര വിരിഞ്ഞില്ലെന്നും മുഖപ്രസംഗം ചോദിക്കുന്നു. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പകരം ധാര്‍ഷ്ട്യമാണ് ബിജെപി നേതാക്കളില്‍ കാണുന്നതെന്നും സാമ്‌ന കുറ്റപ്പെടുത്തി.

എന്‍സിപി നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബരാമതിയില്‍ പോലും ജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അവകാശപ്പെടുന്നത് കഴിഞ്ഞ തവണ കിട്ടിയ 42 സീറ്റില്‍ ഒന്ന് കൂടുതലെങ്കിലും ഇത്തവണ കിട്ടുമെന്നാണ്. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കില്‍ പാര്‍ട്ടിക്ക് 548 സീറ്റും ജയിക്കാന്‍ കഴിയുമെന്ന് സാമ്‌ന പരിഹസിക്കുന്നു.

കഴിഞ്ഞ ദിവസം റഫേലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്‌നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണുഉള്ളതെന്ന് സാമ്‌ന കുറ്റപ്പെടുത്തിയിരുന്നു. സത്യമേവ ജയതേ എന്ന മുദ്രാവാക്യമാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്. പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകും. നിങ്ങള്‍ എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്ന് സാമ്‌ന ചോദിച്ചിരുന്നു.