ദില്ലി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു

മുന്‍ ദില്ലി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ദില്ലിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീല ദീക്ഷിത്. കേരളാ ഗവര്‍ണറായും ഷീല ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്.നിലവില്‍ ദില്ലി പിസിസി അധ്യക്ഷയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല് ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.

ഏറ്റവുമൊടുവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ പാര്‍ട്ടിയെ നയിച്ചത് ഷീല ദീക്ഷിത് ആണ്.