സി.എ.എയ്ക്കും എന്‍.ആര്‍.സിയ്ക്കും എതിരായി ഗാന്ധി ശാന്തി മാര്‍ച്ചുമായി യശ്വന്ത് സിന്‍ഹ; മുന്‍ ബി.ജെ.പി നേതാവ് മാര്‍ച്ച് നടത്തുന്നത് 3000 കിലോമീറ്റര്‍

പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരായി വാജ്പേയി മന്ത്രിസഭയിലെ അംഗമായിരുന്ന യശ്വന്ത് സിന്‍ഹ നടത്തുന്ന ഗാന്ധി ശാന്തി യാത്രയ്ക്ക് മുംബൈയിലെ ഇന്ത്യാഗേറ്റില്‍ തുടക്കമായി.

മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നീ ആറു സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ജനുവരി 30-ന് രാജ്ഘട്ടില്‍ യാത്ര അവസാനിക്കും.

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന യശ്വന്ത് സിന്‍ഹ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് 3000 കിലോമീറ്ററാണ് മാര്‍ച്ച് ചെയ്യുന്നത്.

ഭരണഘടനയെ തകര്‍ക്കാനും രാജ്യത്തെ വീണ്ടും വിഭജിക്കാനും ഗാന്ധിയെ ഒരിക്കല്‍ കൂടി വധിക്കാനും അനുവദിക്കില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ യാത്ര ഫ്ളാഗ്ഓഫ് ചെയ്തു. മറ്റ് എന്‍.സി.പി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.