ശബരിമല കേസിലെ വാദത്തിന് പത്തു ദിവസം മതിയെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ

ശബരിമലയിലെയും മുസ്ലിം പള്ളികളിലെയും സ്ത്രീ പ്രവേശനം സംബന്ധിച്ച കേസുകളിൽ പത്ത് ദിവസത്തിനകം വാദം പൂർത്തിയാക്കണമെന്ന അന്ത്യശാസനവുമായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. കേസിലെ കക്ഷികളുടെ വാദങ്ങൾ അടുത്ത പത്ത് ദിവസത്തിനകം തീർക്കണമെന്നാണ് ചീഫ് ജസ്റ്റിസിൻറെ നിർദേശം.

ഈ കേസുകൾക്കായി രൂപീകൃതമായ വിശാല ബെഞ്ചിലെ വാദത്തെ കുറിച്ചാണ് ചീഫ് ജസ്റ്റിസിൻറെ ഈ പരാമർശം. പരിഗണന വിഷയങ്ങളിൽ അഭിപ്രായ സമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കോടതി തന്നെ കേസിലെ പരിഗണന വിഷയങ്ങൾ ഉടൻ തയ്യാറാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ വാദത്തിനായി 22 ദിവസമെടുക്കാനായിരുന്നു നേരത്തെ അഭിഭാഷകരുടെ യോഗത്തിൽ എടുത്ത തീരുമാനം.