മുതിര്‍ന്ന പി.ഡി.പി നേതാവ് സജ്ജദ് മുഫ്തിയുടെ അംഗരക്ഷകന്‍ വെടിയേറ്റു മരിച്ചു

മുതിര്‍ന്ന പി.ഡി.പി നേതാവ് സജ്ജദ് മുഫ്തിയുടെ അംഗരക്ഷകന്‍ വെള്ളിയാഴ്ച അനന്ത്‌നാഗില്‍ പള്ളിക്ക് സമീപം വെടിയേറ്റു മരിച്ചു. മെഹ്ബൂബയുടെ ബന്ധു സജ്ജദ് മുഫ്തിയുടെ പെഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ഫാറൂഖ് അഹമദ് രേഷിയെ ബിജ്‌ബെഹാരയിലെ പള്ളിക്ക് പുറത്ത് വെടിവെച്ച് വീഴ്ത്തുകയും ആയുധം അപഹരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഈ സമയം സജ്ജദ് മുഫ്തി പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയിലായിരുന്നു.

ജില്ലയിലെ രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 15- ന്  അനന്ത്നാഗ് ജില്ലയില്‍ ഹില്ലാര്‍ പ്രദേശത്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ അംഗരക്ഷകനായ പൊലീസുകാരന്‍ അക്രമികളുടെ വെടിയേറ്റു മരിച്ചിരുന്നു.

സയ്യിദ് തൗഖീര്‍ ഷായുടെ പെഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ റിയാസ് അഹമ്മദും, ഷാ പാര്‍ട്ടി അനുയായികളെ കാണാനായി പര്യടനം നടത്തുന്നതിനിടെ ആക്രമിക്കപ്പെട്ടിരുന്നു.