ഇനി 'ഹാജര്‍' ഇല്ല; പകരം 'ജയ്ഹിന്ദ്' എന്നാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

സ്‌കൂളുകളില്‍ ഹാജര്‍വിളിയിലും ദേശസ്‌നേഹം കുത്തിനിറച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ഇനിമുതല്‍ കുട്ടികള്‍ ഹാജര്‍ വിളിക്കു ജയ്ഹിന്ദ് എന്ന പറയണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം സ്‌കൂളുകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. ഭോപ്പാലില്‍ എന്‍.സി.സി കേഡറ്റുകളെ അഭിസംബോധന ചെയ്യവെയാണ് വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read more

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമെ സ്വകാര്യ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സത്ന ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കിയിരുന്നു.കുട്ടികളില്‍ രാജ്യസ്നേഹം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജെയ്ഹിന്ദ് വിളിക്കണമെന്ന നിര്‍ദ്ദേശം. പരീക്ഷണ പരിപാടി വിജയിച്ചാല്‍ സംസ്ഥാനത്താകമാനം പദ്ധതി നടപ്പിലാക്കുണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അഭിപ്രായപ്പെട്ടിരുന്നു.