കോവിഡ് ലക്ഷണങ്ങൾ; ബി.ജെ.പിയുടെ സാംബിത് പത്ര ആശുപത്രിയിൽ

കോവിഡ് -19 ന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ സാംബിത്തിനെ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് -19 ന്റെ ലക്ഷണങ്ങൾ ബിജെപി നേതാവ് കാണിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിൽ 4.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സാംബിത് പത്ര, വിവിധ ടിവി വാർത്താ ചാനലുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബിജെപി മുഖങ്ങളിൽ ഒന്നാണ്.

സോഷ്യൽ മീഡിയയിലും വളരെ സജീവമായ അദ്ദേഹം വ്യാഴാഴ്ചയും നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.