സച്ചിൻ പൈലറ്റ് തിരിച്ചെത്തി; രാജസ്ഥാൻ കോൺ​ഗ്രസിൽ ആശ്വാസമായി പുതിയ നീക്കം

രാജസ്ഥാൻ കോൺ​ഗ്രസ് പാർട്ടിയെ ഏറെ പ്രതിസന്ധിയിലാക്കി പാർട്ടിയിൽ നിന്ന് വിട്ടുപോയ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തിരിച്ചെത്തി. രാഹുൽ ഗാന്ധിയെ സച്ചിൻ പൈലറ്റ് കണ്ടതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസിലേക്കുള്ള മടക്കം.

സച്ചിന്റെ പരാതികൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിക്കു രൂപം നൽകും. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ.

സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെലോട്ടും നിലപാട് മയപ്പെടുത്തിയിരുന്നു. തിരിച്ചു പോകാനുള്ള സമ്മർദ്ദം സച്ചിൻ പൈലറ്റിന് മേൽ വിമത എംഎൽഎമാർ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചർച്ച നടത്തിയത്. രാഹുലിന്റെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ജൂലൈ പത്തിന് സച്ചിൻ പൈലറ്റ് പത്തൊമ്പത് എംഎൽഎമാരുമായി ഹരിയാനയിലേക്ക് തിരിച്ചത് മുതൽ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുകയായിരുന്നു.

Read more

പതിനാലിന് നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ 102 പേരുടെ പിന്തുണ അശോക് ഗെലോട്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇതോടെ ബിജെപിക്ക് സ‍ർക്കാരിനെ മറിച്ചിടാനാകുമെന്ന പ്രതീക്ഷയും അസ്തമിച്ചിരുന്നു.