ശബരിമല സ്ത്രീപ്രവേശനം വലിയ ചർച്ചയുടെ ഭാഗം; മുസ്ലിം, പാർസി സ്ത്രീകളെ മതപരമായ ആചാരത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു: രഞ്ജൻ ഗോഗോയ്

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിലേക്ക് അനുവദിക്കണമോ എന്ന ചോദ്യം വലിയ ചർച്ചയുടെ ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. മുസ്ലിം, പാർസി സ്ത്രീകളെ മതപരമായ ആചാരത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് പോലുള്ള വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ കക്ഷികൾക്കും പുതിയ അവസരങ്ങൾ നൽകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ശബരിമല കേസിൽ സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമാനമായ എല്ലാ കേസുകളും വിശാല ബെഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാലബെഞ്ച് കേസ് പരിഗണിക്കുന്നത് വരെ ശബരിമലയിൽ യുവതീപ്രവേശനം സാധ്യമാക്കിയ വിധി നിലനിൽക്കും.