'ആര്‍.എസ്.എസ് ജനാധിപത്യത്തിന്റെ സംരക്ഷകര്‍, നിരോധിക്കണം എന്ന് പറയുന്നത് ഭരണ ഘടനാവിരുദ്ധം'

പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിച്ചു ആര്‍എസ്എസിനെ നിരോധിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇത്തരം ആവശ്യം ഉന്നയിക്കുന്നതിലൂടെ കോണ്‍ഗ്രസിനും ഇടത് കക്ഷികള്‍ക്കും രാജ്യത്തെ വിഭജിക്കാന്‍ കൂട്ടു നിന്നവരുടെ അതേ ശബ്ദമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍എസിഎസിനെ കുറ്റം പറഞ്ഞു കോണ്‍ഗ്രസിന് പാപം കഴുകിക്കളയാം എന്ന് കരുതണ്ട. ആര്‍എസിഎസിനെ നിരോധിക്കാന്‍ ശ്രമിച്ച എല്ലാ തവണയും കോണ്‍ഗ്രസ് പരാജയം അറിഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് ജനാധിപത്യത്തിന്റെ സംരക്ഷകരാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിരോധനം വന്നതിന് പിന്നാലെ ആര്‍എസ്എസ് നിരോധനം എന്ന ആവശ്യവുമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ അടക്കം രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ച ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് ആര്‍എസ്എസ് നിരോധനത്തിന് അര്‍ഹമായ ഹിന്ദു തീവ്രവാദ സംഘടനയാണെന്ന് വിശേഷിപ്പിച്ചിരുന്നു.