205 കോടി രൂപയുടെ തട്ടിപ്പ്, മുന്‍ നിയമസഭാംഗവും വ്യവസായിയും അറസ്റ്റില്‍

205 കോടി രൂപ ലോണെടുത്ത് തട്ടിച്ച കേസില്‍ ആന്ധ്രപ്രദേശ് മുന്‍എംഎല്‍സി വി നാരായണന്‍ റെഡ്ഡിയും വ്യവസായി റാം മോഹനും അറസ്റ്റില്‍. സിബിഐയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇല്ലാത്ത രേഖകള്‍ കെട്ടിച്ചമച്ച് 205 കോടി രൂപയാണ് ഐഎഫ്‌സിയില്‍ നിന്നും ഇവര്‍ ലോണ്‍ വാങ്ങിയത്. എഎഫ്‌സി ലിമിറ്റഡിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പൂജ ടികുവിന്റെ പരാതിയില്‍ 2017 മേയ് 5നാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ബെംഗളൂരുവില്‍ സിബിഐയുടെ പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

തെലുഗു ദേശം പാര്‍ട്ടിയുടെ ടിക്കറ്റിലാണ് വി നാരായണ റെഡ്ഡി നിയമസഭാംഗമായത്. സിബിഐ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് റെഡ്ഡിയെ കഴിഞ്ഞ വര്‍ഷം പാര്‍ട്ടി പുറത്താക്കിയിരുന്നു.