ചിലവ് കുറഞ്ഞ ഭവന നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ 10,000 കോടി രൂപ ധനസഹായം: പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

ചിലവ് കുറഞ്ഞതും ഇടത്തരവുമായ ഭവന നിർമ്മാണത്തിന് പ്രത്യേക ജാലകം വഴിയുള്ള 10,000 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജൂൺ പാദത്തിൽ ഏറ്റവും വേഗത കുറഞ്ഞ വളർച്ച കൈവരിച്ച സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി മൂന്നാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ ഗഡുവായി പ്രഖ്യാപിക്കപ്പെട്ട നടപടികളുടെ ഭാഗമായാണ് ഈ നീക്കം പ്രഖ്യാപിച്ചത്. പാപ്പരത്ത പ്രക്രിയയിലില്ലാത്തതോ നിഷ്ക്രിയ ആസ്തികളായി (എൻ‌.പി‌.എ) തരംതിരിക്കപ്പെട്ടതോ ആയ ഭവന പദ്ധതികൾക്ക് സർക്കാർ ധനസഹായം ലഭ്യമാക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

ചിലവ് കുറഞ്ഞതും ഇടത്തരവുമായ വരുമാന വിഭാഗത്തിൽ പെടുത്താവുന്ന ഭവന പദ്ധതികൾക്ക് നിർമ്മാണ പ്രക്രിയ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ജാലകം വഴി ധനസഹായം നൽകും എന്ന് പദ്ധതിയുടെ ഔദ്യോഗിക അവതരണത്തിൽ പറഞ്ഞു. നിർമ്മാണം പൂർത്തിയാകാത്ത പദ്ധതികളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.

10,000 കോടി രൂപ സർക്കാർ ധനസഹായത്തിന് പുറമേ, ഏകദേശം അത്രയും തുക തന്നെ പുറമെ നിന്നുള്ള നിക്ഷേപകരിൽ നിന്ന് ലഭ്യമാക്കും. രാജ്യത്തെ ചിലവ് കുറഞ്ഞ ഭവന പദ്ധതികൾക്കായുള്ള ബാഹ്യ വാണിജ്യ വായ്പ (ഇ.സി.ബി) മാർഗ്ഗനിർദ്ദേശങ്ങളിൽ സർക്കാർ ഇളവ് വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

ആറുവർഷത്തെ കുറഞ്ഞ വളർച്ചാ നിരക്കും, കുറഞ്ഞ ഉപഭോഗം മൂലം ലക്ഷക്കണക്കിന് തൊഴിൽ വെട്ടിക്കുറവുകൾക്കുമെതിരെ സമ്പദ്‌വ്യവസ്ഥ പൊരുതുന്ന സമയത്താണ് ഭവന നിർമ്മാണവും കയറ്റുമതിയും വർധിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടികൾ.

Read more

കയറ്റുമതിക്കാർക്കായി, കയറ്റുമതിക്ക് അടച്ച നികുതികൾ തിരിച്ചടയ്ക്കുന്നതിനുള്ള പുതിയ പദ്ധതി- കയറ്റുമതി ഉൽ‌പ്പന്നത്തിന്റെ തീരുവ അല്ലെങ്കിൽ‌ നികുതി ഒഴിവാക്കൽ‌ (RoDTEP)-, ധനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയിൽ സർക്കാർ ഉപേക്ഷിക്കുന്ന എസ്റ്റിമേറ്റ് തുക Rs. 50,000 കോടി രൂപയാണ്. നിലവിലുള്ള ഡിസ്പെൻസേഷനുകൾ മാറ്റിസ്ഥാപിക്കുന്നതിനായി ഈ പദ്ധതി 2020 ജനുവരി മുതൽ പ്രാബല്യത്തിൽ വരും, ഇത് നിലവിലുള്ള പദ്ധതികളെ അപേക്ഷിച്ച് കയറ്റുമതിക്കാരെ വേണ്ടത്ര പ്രോത്സാഹിപ്പിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.