‘അവളെ ഞങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളിലേല്‍പിക്കുന്നു, സുരക്ഷിതയായി നോക്കണം; റോബര്‍ട്ട് വദ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

Gambinos Ad
ript>

എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ ആദ്യ റോഡ് ഷോയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് പ്രിയങ്കയുടെ റോഡ് ഷോയ്ക്ക് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ആശംസയര്‍പ്പിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ്.

Gambinos Ad

ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത് പ്രിയങ്കയുടെ ചുമതലയാണ്. അവളെ ഞങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളിലേല്‍പിക്കുന്നുവെന്നും അവളെ സുരക്ഷിതയായി നോക്കണമെന്നും റോബര്‍ട്ട് വദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വദ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

നിനക്കെന്റെ എല്ലാ ആശംസകളും പി, ഉത്തര്‍പ്രദേശിലേക്കുള്ള നിന്റെ യാത്രയ്ക്ക്, ഇന്ത്യയിലെ ജനങ്ങളെ സേവിക്കാനുള്ള യാത്രയ്ക്ക്. നീയെന്റെ നല്ല സുഹൃത്താണ്, തികഞ്ഞ ഭാര്യയാണ്, നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ല അമ്മയാണ്. ഇത് ദുഷ്‌കരമായ, അധാര്‍മികമായ, കൗശലം നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയാണ്. പക്ഷേ, ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത് അവളുടെ ചുമതലയാണെന്ന് എനിക്കറിയാം. അവളെ ഞങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളിലേല്‍പിക്കുന്നു. അവളെ സുരക്ഷിതയായി നോക്കണം.

My Best wishes to you P, on your new journey of working in Uttar Pradesh and serving the people of India. You have been…

Posted by Robert Vadra on Monday, 11 February 2019