മുഖ്യമന്ത്രിമാരിലെ ശതകോടിശ്വരില്‍ ഒന്നാമന്‍ ചന്ദ്രബാബു നായിഡു; പിണറായി 25 ആം സ്ഥാനത്ത്

Gambinos Ad
ript>

രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തു വിവരകണക്കുകള്‍ പുറത്തു വന്നു. 177 കോടി രൂപ ആസ്തിയുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മുഖ്യമന്ത്രിമാരിലെ കുബേരന്‍. നൂറു കോടിക്കു മുകളില്‍ ആസ്തിയുള്ള രണ്ട് മുഖ്യമന്ത്രിമാരാണ് ഇന്ത്യയില്‍ ഉള്ളത്. ചന്ദ്രബാബു നായിഡുവിന് പിന്നില്‍ രണ്ടാമന്‍ അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ്. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

Gambinos Ad

ആകെയുള്ള 31 മുഖ്യമന്ത്രിമാരില്‍ കേരള മുഖ്യന്‍ പിണറായി വിജയന്‍ 25 ാം സ്ഥാനത്താണ്. ആസ്തി 1.07 കോടി രൂപ. 48 കോടി രൂപയുടെ സ്വത്തുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മൂന്നാം സ്ഥാനത്താണ്. പത്തു കോടിക്കും 50 കോടിക്കും ഇടയില്‍ ആസ്തിയുള്ള ആറു മുഖ്യമന്ത്രിമാരും, ഒരു കോടിക്കും പത്തു കോടിക്കും ഇടയില്‍ ആസ്തിയുള്ള 17 മുഖ്യമന്ത്രിമാരും രാജ്യത്തുണ്ട്. ഒരു കോടിയില്‍ താഴെ സ്വത്തുള്ള ആറു മുഖ്യമന്ത്രിമാര്‍ മാത്രമാണുള്ളത്.

മുഖ്യമന്ത്രിമാരിലെ ദരിദ്രന്‍ ത്രിപുര മുഖ്യന്‍ മണിക് സര്‍ക്കാറെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ 26 ലക്ഷം രൂപയുടെ ആസ്തി. രാജ്യത്തെ മൂന്ന് വനിതാ മുഖ്യമന്ത്രിമാരില്‍ രണ്ടു പേരും മണിക് സര്‍ക്കാരിന് തൊട്ടു പിന്നില്‍ 30 ും 29 ും സ്ഥാനങ്ങളില്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആസ്തി 30 ലക്ഷം രൂപയും, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ആസ്തി 55 ലക്ഷം രൂപയും.

ഇതിനൊപ്പം തന്നെ മുഖ്യമന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതകളും പട്ടികയിലുണ്ട്. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള മൂന്നു മുഖ്യമന്ത്രിമാരും, 12 ബിരുദധാരികളും, 10 പ്രൊഫഷണല്‍ ബിരുദധാരികളും ,5 ബിരുദാനന്തര ബിരുദധാരികളും നമ്മുടെ മുഖ്യമന്ത്രിമാരിലുണ്ട്. ഡോക്ടറേറ്റ് ലഭിച്ച ഒരു മുഖ്യമന്ത്രിയും 31 പേരിലുണ്ട്.

ഏറ്റവും ചെറുപ്പക്കാരനായ മുഖ്യന്‍ അരുണാചല്‍ ഭരിക്കുന്ന പേമ ഖണ്ഡുവാണ്. 35 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. രണ്ടാമത്തെ ചെറുപ്പക്കാരന്‍ മഹാരാഷ്ട്ര മുഖ്യന്‍, 44 ു കാരന്‍ ദേവേന്ദ്ര ഫഡ്‌നാവിസ്. തൊട്ടു പുറകെ യുപി മുഖ്യന്‍ യോഗി ആദിത്യനാഥ്. പ്രായം 45 വയസ്സ്.

മുഖ്യമന്ത്രിമാരിലെ വയസ്സന്‍ പഞ്ചാബ് ഭരിക്കുന്ന 74 ു കാരന്‍ അമരീന്ദര്‍ സിങ്. തൊട്ടുപുറകെ കേരള മുഖ്യന്‍ പിണറായി വിജയന്‍. 72 വയസ്സാണ് പിണറായിയുടെ പ്രായം.