‘പാക് അധിനിവേശ കശ്മീരിന്റെ ഭാഗങ്ങള്‍ പിടിച്ചെടുത്ത് ഇന്ത്യയുടെ ഭാഗമാക്കുകയാണ് അടുത്ത ലക്ഷ്യം’; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പാക് അധിനിവേശ കശ്മീരിന്റെ ഭാഗങ്ങള്‍ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്റെ അടുത്ത അജണ്ടയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇത് തന്റെയോ ബിജെപിയുടെയോ മാത്രം ഉറപ്പല്ല, മറിച്ച് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് 1994- ല്‍ പാര്‍ലിമെന്റ് ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്‌. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ 100 ദിവസത്തെ ഏറ്റവും വലിയ നേട്ടമാണെന്നും ചരിത്രപരമായ തീരുമാനമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.