സംവരണം മൗലികാവകാശമല്ല: തമിഴ്‌നാട് മെഡിക്കൽ കോളജുകളിൽ ഒ.ബി.സി ക്വാട്ട ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നിരസിച്ചു

തമിഴ്‌നാട് മെഡിക്കൽ കോളജുകളിൽ ഒ.ബി.സി വിഭാഗത്തിന് 50 ശതമാനം സംവരണം നൽകേണ്ടതില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു ചെയ്‌തു വിവിധ രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ഹർജി നിരസിച്ചു കൊണ്ട് സംവരണം അവകാശം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി വ്യാഴാഴ്ച പറഞ്ഞു.

സംവരണത്തിനുള്ള അവകാശം മൗലികാവകാശമല്ലെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് പറഞ്ഞത്.

മെഡിക്കൽ സീറ്റുകളിലെ തമിഴ്‌നാട് നിയമപ്രകാരം 2020-21 ൽ ബിരുദ, ബിരുദാനന്തര, ഡെന്റൽ കോഴ്സുകളിൽ ഒ.ബി.സി വിഭാഗത്തിന് 50 ശതമാനം സംവരണം നൽകേണ്ടതില്ലെന്ന കേന്ദ്ര തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ഒരു കൂട്ടം അപേക്ഷകൾ സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. തമിഴ്‌നാട് സംസ്ഥാന നിയമ പ്രകാരം 50 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സംവരണം നടപ്പിലാക്കുന്നത് വരെ നീറ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.

“ആരുടെ മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെട്ടത്? ആർട്ടിക്കിൾ 32 മൗലികാവകാശ ലംഘനത്തിന് മാത്രമേ ലഭ്യമാകൂ. നിങ്ങൾക്കെല്ലാവർക്കും തമിഴ്‌നാട്ടിലെ പൗരന്മാരുടെ മൗലികാവകാശങ്ങളിൽ മാത്രമാണ് താൽപ്പര്യമെന്നാണ് ഞങ്ങൾ കരുതുന്നത്, ”കോടതി ഡിഎംകെ പാർട്ടി നൽകിയ ഹർജിക്ക്‌ മറുപടി നൽകി കൊണ്ട് പറഞ്ഞു.

തമിഴ്നാട്ടിലെ ജനങ്ങളുടെ മൗലികാവകാശത്തില്‍ മാത്രമാണ് ഹർജിക്കാര്‍ക്ക് താല്‍പര്യമെന്ന് പറഞ്ഞ കോടതി സംവരണ നിഷേധം മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്നും വ്യക്തമാക്കി.

തങ്ങളുടെ അപേക്ഷയുമായി ഡിഎംകെ, വൈക്കോ, അൻബുമണി രാമദാസ്, സിപിഐ (എം), തമിഴ്‌നാട് കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികൾക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പാർട്ടികളുടെ അഭിഭാഷകരോട് കോടതി പറഞ്ഞു.