വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു

പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രഫ. താണു പത്മനാഭൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുണെയിലെ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു.

പൂണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് അക്കാദമിക് വിഭാഗം ഡീനായിരുന്നു. നിലവിൽ ഇവിടെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ഗുരുത്വാകർഷണവും, ക്വാണ്ടം ഗുരുത്വുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ വിഷയങ്ങൾ. 2007ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയായ ഭട്നഗർ പുരസ്കാരവും നേടിയിട്ടുണ്ട്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കേരള ശാസ്ത്രപ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.

Read more

1957ൽ തിരുവനന്തപുരത്താണ് താണു പത്മനാഭൻ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സ്വർണ മെഡലോടെ ബി എസ് സി, എം എസ് സി ബിരുദങ്ങൾ നേടി. മുംബൈയിലെ ഡിഐഎഫ്ആറിൽ നിന്ന് പി എച്ച് ഡിയും എടുത്തു.