റഫേല്‍: രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി റിലയന്‍സ്; ‘ഇ മെയില്‍ സന്ദേശം റഫേല്‍ ആയിരുന്നില്ല, മറ്റൊരു വിഷയമായിരുന്നു’

Gambinos Ad
ript>

റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെക്കുന്നതിന് പത്ത് ദിവസം മുമ്പ് ഈ ഇടപാടുമായി ബന്ധപ്പെട്ട് റിലയന്‍സ് ഡിഫന്‍സ് ഉടമ അനില്‍ അംബാനിക്ക് അറിവുണ്ടായിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി റിലയന്‍സ്. കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് എയര്‍ബസ് അധികൃതര്‍ക്ക് അയച്ചത് റഫേലുമായി ബന്ധപ്പെട്ട ഇ മെയില്‍ ആയിരുന്നില്ല. അത് മറ്റൊരു വിഷയമായിരുന്നുവെന്ന് റിലയന്‍സ് ഡിഫന്‍സ് വാര്‍ത്താ കുറിപ്പിറക്കി.

Gambinos Ad

റഫാല്‍ വിമാന ഇടപാടും ഇ.മെയില്‍ സന്ദേശവും തമ്മില്‍ യാതൊരു ബന്ധവുമില്ല. എയര്‍ബസ് ഹെലികോപ്റ്ററും റിലയന്‍സും തമ്മിലുള്ള ധാരണ സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നിരുന്നത്. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള സിവില്‍, ഡിഫന്‍സ് ഹെലികോപ്റ്റര്‍ പദ്ധതി!യെ കുറിച്ചുള്ള ഇമെയില്‍ സന്ദേശമാണ് കൈമാറിയിരുന്നതെന്നും റിലയന്‍സ് ഡിഫന്‍സ് പറയുന്നു.

കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള ചാരപ്പണി നടത്തി. അംബാനിക്കും ഫ്രാന്‍സിനുമിടയില്‍ ഇടനിലക്കാരനായി മോദി പ്രവര്‍ത്തിച്ചു. തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇതോടൊപ്പം
അനില്‍ അംബാനിയും എയര്‍ ബസ് അധികൃതരും തമ്മിലുള്ള ഇ.മെയില്‍ സന്ദേശവും രാഹുല്‍ ഗാന്ധി ഇന്ന് പുറത്തുവിട്ടിരുന്നു.

റഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുമ്പ് അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് എയര്‍ബസ് ഉദ്യോഗസ്ഥരുടെ ഇമെയില്‍ സന്ദേശം തെളിയിക്കുന്നു. എയര്‍ബസ് കമ്പനിയുമായി നടത്തിയ ചര്‍ച്ചയില്‍ അംബാനി റഫാല്‍ കരാറിനെ കുറിച്ച് സംസാരിച്ചു.

ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പ്രതിരോധമന്ത്രിക്കോ വിദേശകാര്യ സെക്രട്ടറിക്കോ അറിവില്ലായിരുന്നു. ഇടപാടിനെ കുറിച്ച് പ്രതിരോധ മന്ത്രിയോ കരാറില്‍ പങ്കാളിയാകാനിരുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡോ അറിയുന്നതിന് മുമ്പ് അനില്‍ അംബാനി അറിഞ്ഞു. ഔദ്യോഗിക രഹസ്യ വിവര നിയമം ലംഘിച്ച് പ്രധാനമന്ത്രി ഇടപാട് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ക്രിമിനല്‍ കുറ്റമാണ് മോദി ചെയ്തതെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.