“സർക്കാർ അതിന്റെ കടമ നിർവഹിക്കണം എന്ന് റിസർവ് ബാങ്ക് തുറന്ന് പറയണം,”: പി ചിദംബരം

 

കൊറോണ വൈറസ് ബാധിച്ച ദേശീയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനും പുനരാരംഭിക്കാനും സർക്കാർ അതിന്റെ കടമ നിർവഹികാണാമെന്നും ഒപ്പം ധനപരമായ നടപടികൾ കൈക്കൊള്ളണമെന്നും റിസർവ് ബാങ്ക് വ്യക്തമായി പറയണം എന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിർമല സീതാരാമനെയും വിമർശിച്ച പി ചിദംബരം “ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെയുള്ള ധനപരമായ ഉത്തേജനം,” 20 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിനെക്കുറിച്ച് അവർ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജിഡിപിയുടെ 10 ശതമാനം വിലയുള്ളതാണെന്നാണ് സർക്കാർ ദുരിതാശ്വാസ പാക്കേജിനെ വിശേഷിപ്പിച്ചത്.

“ഡിമാൻഡ് ഇടിഞ്ഞു, 2020-21ൽ വളർച്ച നെഗറ്റീവ് ആയി” എന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നത്? “നിങ്ങളുടെ കടമ നിർവഹിക്കുക, ധനപരമായ നടപടികൾ കൈക്കൊള്ളുക” എന്ന് അദ്ദേഹം സർക്കാരിനോട് വ്യക്തമായി പറയണം,” മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

റിസർവ് ബാങ്കിന്റെ പ്രസ്താവനയ്ക്കുശേഷവും ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെയുള്ള ധനപരമായ ഉത്തേജനം ഉള്ള ഒരു പാക്കേജിനായി പ്രധാനമന്ത്രിയും നിർമ്മല സീതാരാമനും സ്വയം പ്രശംസിക്കുന്നുണ്ടോ? അദ്ദേഹം ചോദിച്ചു.