സംഘപരിവാര്‍ പ്രകോപനം തുടരുന്നു; അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം അടുത്തവര്‍ഷമുയരുമെന്ന് വിഎച്ച്പി നേതാവ്

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിഎച്ച്പി നേതവ്. വിഎച്ച്പി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയയിനാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത വര്‍ഷം ഒക്ടോബര്‍ 18 ന് തുടങ്ങുമെന്നു അടുത്ത ധര്‍മ്മ സന്‍സദ് നടക്കുക അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആയിരുക്കുമെന്നും സുരേന്ദ്രകുമാര്‍ പറഞ്ഞു. കര്‍ണാടകയില്‍ ധര്‍മ്മ സന്‍സദില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രകുമാര്‍. ഹിന്ദുക്ഷേത്രങ്ങളുടെ അവകാശം ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും സുരേന്ദ്രകുമാര്‍ പറഞ്ഞു

Read more

ആര്‍എസ്എസ് സംഘടിപ്പിച്ച ധര്‍മ്മ സന്‍സദില്‍ പങ്കെടുത്തുകൊണ്ട് ബിെജപി നേതാവ് മോഹന്‍ ഭഗവതും കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയിരുന്നു. ആയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിരന്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.