'മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ 'ചാക്കിട്ടുപിടിച്ചതിന്‍റെ ക്രെഡിറ്റ്' മോഡിക്ക്'

മേഘാലയില കഴിഞ്ഞ ദിവസം രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എ മാരെ ബിജെപിയിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെന്ന് ബിജെപി നാഷണല്‍ ജനറല്‍ സെക്രട്ടറി രാം മാധവ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ ബിജെപിക്ക് അനുകൂല കളമൊരുക്കുകയാണ് മോഡിയും കൂട്ടരും ചേര്‍ന്ന്. അതിന്‍റെ ഭാഗമായാണ് ഈ “ചാക്കിട്ടുപിടുത്തം”.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എഎല്‍ ഹെക്ക് ഉള്‍പ്പെടെയുള്ളവരാണ് മുകുളഅ‍ സാംഗ്മാ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി ബിജെപിയില്‍ ചേരുന്നത്. ഇവര്‍ ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കും. നിരവധി ബിജെപി നേതാക്കള്‍ ചടങ്ങിനെത്തുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങല്‍ വേരോട്ടം ശക്തമാക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. അതിന്റെ ഫലമാണിപ്പോള്‍ കാണുന്നത്.

മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് മേഘാലയ. കോണ്‍ഗ്രസ് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥനങ്ങളിലൊന്നുമാണിത്. ഇവിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മേഘാലയ നിയമസഭയില്‍ ഡിസംബര്‍ 30 ന് അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച് മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി) യില്‍ ചേര്‍ന്നിരുന്നു. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് എന്‍പിപി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരംഗവും രണ്ട് സ്വതന്ത്ര എം.എല്‍.എമാരും എന്‍.പി.പി.യില്‍ ചേര്‍ന്നിട്ടുണ്ട്. 60 അംഗ മേഘാലയ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 24 പേരുടെ പിന്തുണ മാത്രമാണുള്ളത്.