രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധി: സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍

രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി. മറ്റൊരുവശത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എ.കെ ആന്റണിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ ആന്റണി ഡല്‍ഹിയിലെത്തും.

അതിനിടെ, രാജസ്ഥാന്‍ കോണ്‍ഗ്രസ് അട്ടിമറിയില്‍ ഗഹലോട്ട് പക്ഷത്തെ പ്രമുഖനെതിരെ നടപടിക്ക് നീക്കവും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. സമാന്തര യോഗം നടത്തിയ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

ഹൈക്കമാന്‍ഡ് ഒഴിവാക്കിയെങ്കിലും സ്വന്തം നിലക്ക് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഗഹലോട്ട് ആലോചന തുടങ്ങിയതായി വിവരമുണ്ട്.