രാഹുലിന്റെ നിലപാട് ശ്രദ്ധേയം, ദേശീയ രാഷ്ട്രീയത്തിലെ നേതാക്കള്‍ പിന്തുണയ്ക്കണം; കോണ്‍ഗ്രസ് അധ്യക്ഷനെ പുകഴ്ത്തി സ്വര ഭാസ്‌കര്‍

Gambinos Ad
ript>

മീ ടു വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ദേശീയ രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ ധീരമായ നിലപാട് അംഗീകരിച്ച ഏക വ്യക്തി രാഹുല്‍ ഗാന്ധിയാണെന്ന് സ്വര ട്വീറ്റ് ചെയ്തു. ഇതേ മാതൃക മറ്റു നേതാക്കള്‍ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈംഗിക വേട്ടമൃഗങ്ങളോട് യാതൊരു ദാക്ഷണ്യവും പാടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

Gambinos Ad

നേരത്തെ എല്ലാവരും സ്ത്രീകളെ ബഹുമാനത്തോടെ പരിഗണിക്കേണ്ട സമയമായിരിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതിന് വിമുഖത കാണിക്കുന്നവരുടെ വാതില്‍ അടയുന്നതില്‍ തനിക്ക് സന്തോഷമുണ്ട. സത്യം ഉറക്ക വിളിച്ച് പറയണം. ഇതിലൂടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷിക്കുന്നതായും മീടു വിനെ പിന്തുണച്ച് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, രാജ്യത്ത് മീടു ക്യാമ്പയിന്‍ ശക്തിപ്രാപിക്കുകയാണ്. സംവിധായകരായ സാജിദ് ഖാന്‍,സുഭാഷ് ഗായ്, നിര്‍മാതാവ് കരിം മൊറാനി തുടങ്ങിയവര്‍ക്കതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. കേരളത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുക്ഷേും ആരോപണവിധേയനാണ്.