വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും 45 വര്‍ഷങ്ങള്‍ വേണ്ടിവരുമോ ; മോഡിയ്‌ക്കെതിരെ രാഹുലിന്റെ ട്വീറ്റ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടില്‍ പുതിയ വാഗ്വാദങ്ങള്‍ക്ക് തിരികൊളുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2012 ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും 45 വര്‍ഷങ്ങള്‍ വേണ്ടി വരുമോ എന്നാണ് രാഹുലിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു മോഡി സര്‍ക്കാറിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.

22 വര്‍ഷത്തെ ഭരണത്തിന് ബിജെപി ജനങ്ങളോട് ഉത്തരം പറയണമെന്ന വാക്കുകളോടെയാണ് രാഹുലിന്റെ ട്വീറ്റ് തുടങ്ങുന്നത്. ജനങ്ങള്‍ക്ക് 50 ലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് 2012 ല്‍ നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ ഇതുവരെ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായത്. ഇതിനെതിരെയാണ് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി ചോദ്യമുയര്‍ത്തിയത്. “പ്രധാനമന്ത്രിജി, വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും 45 വര്‍ഷം വേണ്ടിവരുമോ?” രാഹുല്‍ ചോദിച്ചു.

Read more

ഡിസംബര്‍ 9നും 14നുമായി രണ്ട് ഘട്ടമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍. 50,128 പോളിങ് ബൂത്തുകളായിരിക്കും ഉണ്ടാവുക. 4.33 കോടി വോട്ടര്‍മാര്‍ ആണ് ഗുജറാത്തിലുളളത്.