മോദി ജനങ്ങളോട് സംസാരിക്കുന്നത് ഇപ്പോള്‍ ഇങ്ങനെ; ‘ഭായി ഓര്‍ ബെഹനോ’…വേദിയില്‍ പ്രധാനമന്ത്രിയുടെ സംസാരവും ആംഗ്യങ്ങളും അനുകരിച്ച് രാഹുല്‍

Gambinos Ad
ript>

നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പരസ്പരം കൊമ്പുകോര്‍ക്കുന്നത് പതിവാണ്. പഴിചാരാന്‍ കിട്ടുന്ന അവസരങ്ങളൊന്നം തന്നെ ഇരുവരും പാഴാക്കാറുമില്ല. കാവല്‍ക്കാരന്‍ കള്ളനാണെന്ന മോദിക്കെതിരെയുള്ള രാഹുലിന്റെ പരാമര്‍ശം ശ്രദ്ധ നേടി കഴിഞ്ഞു. മറ്റ് നോതാക്കളും ഇത് കടമെടുക്കാന്‍ തുടങ്ങിയിട്ടുുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ മോദിയെ ട്രോളുന്നത് വ്യത്യസ്ഥമായ രീതിയിലാണ്. മോദി വേദിയില്‍ സംസാരിക്കുന്ന രീതി അനുകരിച്ചിരിക്കുകയാണ് രാഹുല്‍. കഴിഞ്ഞ ദിവസം ലക്‌നൗവില്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയെ അനുകരിച്ചുകൊണ്ട് രംഗത്തെത്തിയത്.

Gambinos Ad

മോദിയുടെ ശരീരഭാഷയും ആംഗ്യങ്ങളും ഇടകലര്‍ത്തിയായിരുന്നു രാഹുലിന്റെ അനുകരണം. മുമ്പ് നരേന്ദ്രമേദി വേദികളില്‍ ജനങ്ങളോട് സംസാരിക്കുന്നതെങ്ങനായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അത് എങ്ങനെയാണെന്നുമുള്ള താരതമ്യം ആയിരുന്നു രാഹുല്‍ അനുകരിച്ച് കാണിച്ചത്.
ജനങ്ങള്‍ നിരന്തരം ട്രോളുന്ന പ്രധാനമന്ത്രിയുടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ‘ഭായി ഓര്‍ ബെഹനോ’ എന്ന വാചകവും രാഹുല്‍ അനുകരിച്ചു.

വളരെ വിനയത്തോടെ ‘സഹോദരീ സഹോദരന്മാരെ, അനില്‍ അംബാനി ആരെന്ന് എനിക്കറിയില്ല… ഞാന്‍ അദ്ദേഹത്തിന് ഒരിക്കലും 20,000 കോടി രൂപ നല്‍കിയിട്ടില്ല’ എന്ന് മോദിയുടെ ശബ്ദത്തില്‍ രാഹുല്‍ ഗാന്ധി ഇത് പറഞ്ഞപ്പോള്‍ സദസ്സ് കൈയ്യടികളോടെയാണ് അത് സ്വീകരിച്ചത്. പ്രിയങ്കാ ഗാന്ധി, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിന്റെ വേദിയില്‍ ഉണ്ടായിരുന്നു.