'സർക്കാരിന് പാവങ്ങളെ കുറിച്ച് ചിന്ത ഇല്ല, കോവിഡ് മൂലം അല്ല പട്ടിണി കൊണ്ടാണ് വലയുന്നത്'; നേരില്‍ കാണാനെത്തിയ രാഹുലിനോട് കരഞ്ഞു പറഞ്ഞ് കുടിയേറ്റ തൊഴിലാളികൾ

കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്റെ സമ്പത്തെന്ന്  രാഹുൽ ​ഗാന്ധി എംപി . തൊഴിലാളികളുമായുള്ള സംവാദത്തിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസ്താവന. കോവിഡ് ലോക്ഡൗണിനെ തുടർന്നു പലായനം നടത്തുന്ന കുടിയേറ്റ തൊഴിലാളികളുമായി രാഹുല്‍ നടത്തിയ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം കോൺഗ്രസ്‌ പുറത്തു വിട്ടു. അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക് നടന്നുപോയ തൊഴിലാളികളോടു ഡല്‍ഹി സുഖ്ദേവ് വിഹാറില്‍ രാഹുല്‍ സംവദിക്കുന്നതാണ് വീഡിയോയിൽ. ഒരു രാത്രി പെട്ടെന്ന് രാജ്യം അടയ്ക്കുന്നു എന്ന് പറഞ്ഞാൽ തങ്ങളെ പോലുള്ള പാവങ്ങൾ എന്ത് ചെയ്യും എന്ന് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് ചോദിച്ചു.

തങ്ങളുടെ കൈവശം പണമില്ല. ഇപ്പോൾ തൊഴിലുമില്ല. നാട്ടിലേക്ക് മടങ്ങാൻ യാതൊരു വഴിയുമില്ലെന്നും തൊഴിലാളികൾ പറഞ്ഞു. സാദ്ധ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്ന് രാഹുൽ ​ഗാന്ധി അവർക്ക് ഉറപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി വാ​ഗ്ദാനം ചെയ്ത പണം ഇതുവരെ കിട്ടിയിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. എല്ലാ വാഗ്ദാനങ്ങളും വെറുതെയായി. രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. സർക്കാരിന് പാവങ്ങളെ കുറിച്ച് ചിന്ത ഇല്ല. കോവിഡ് മൂലം അല്ല പട്ടിണി കൊണ്ടാണ് തങ്ങൾ വലയുന്നതെന്നും തൊഴിലാളികൾ രാഹുൽ ​ഗാന്ധിയോട് പറഞ്ഞു.

ഹരിയാനയിൽ നിന്നുള്ള തൊഴിലാളികളെ രാഹുൽ ​ഗാന്ധി ഝാൻസിയിൽ എത്തിച്ചിരുന്നു. അതിന് തൊഴിലാളികൾ അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു.

അതിഥി തൊഴിലാളികൾ രാജ്യത്തിന്റെ സമ്പത്തെന്ന് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോവിഡ് ലോക്ഡൗണിനെ തുടർന്നു പലായനം നടത്തുന്ന കുടിയേറ്റ തൊഴിലാളികളുമായി രാഹുല്‍ നടത്തിയ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം കോൺഗ്രസ്‌ പുറത്തു വിട്ടു. അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക് നടന്നുപോയ തൊഴിലാളികളോടു ഡല്‍ഹി സുഖ്ദേവ് വിഹാറില്‍ രാഹുല്‍ സംവദിക്കുന്നതാണ് വീഡിയോയിൽ.

Read more

പെട്ടെന്നുള്ള ലോക്ഡൗൺ പ്രഖ്യാപിച്ചാൽ പാവങ്ങളായ ഞങ്ങൾ എന്തു ചെയ്യുമെന്ന് തൊഴിലാളികൾ രാഹുലിനോട് ചോദിച്ചു. സർക്കാരിന് പാവങ്ങളെക്കുറിച്ച് ചിന്തയില്ല എന്നും അവർ പറഞ്ഞു. സാധ്യമായ സഹായങ്ങൾ ഉറപ്പു നൽകിയ രാഹുൽ ഒരു മണിക്കൂര്‍ തൊഴിലാളികളോടൊപ്പം സമയം ചെലവഴിച്ചു. ശേഷം കോണ്‍ഗ്രസ് ഒരുക്കിയ വാഹനങ്ങളിലാണു തൊഴിലാളികളെ സ്വദേശത്തെത്തിച്ചത്.